തിരുവനന്തപുരം: കേശദാസപുരത്ത് വയോധിക മരിച്ച നിലയിൽ. മനോരമ (60)യെ ആണ് സമീപത്തെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാനില്ല. കൊലപാതകമെന്ന് സംശയത്തെ തുടർന്ന് ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോരമയുടെ വീട്ടിൽ നിന്ന് 60,000 രൂപയും കാണാതെ പോയിരിന്നു. കാണാതായ ആദം അലിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.