തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി (ആസാദികാ അമൃത് മഹോത്സവ്) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആഗസ്ത് 3 മുതൽ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചുവരുന്ന പുസ്തകമേള ഇന്ന് (ആഗസ്റ്റ് 8ന്) സമാപിക്കും. പുസ്തകങ്ങൾ 25 ശതമാനം മുതൽ 65 ശതമാനം വരെ പ്രത്യേക വിലക്കിഴിവിൽ ലഭിക്കും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേക കോർണറിലാക്കി വെച്ചിട്ടുണ്ട്.
ശാസ്ത്രം, എഞ്ചിനീയറിംഗ്, ഭാഷ, സാഹിത്യം, കലകൾ, സാമൂഹിക ശാസ്ത്രങ്ങൾ, ഫോക്‌ലോർ, ചിത്രകല, നാടകം, സംഗീതം, സിനിമ, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം, ആരോഗ്യശാസ്ത്രം, ആയുർവേദം, കേരള ചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ടൂറിസം, നരവംശശാസ്ത്രം, മാനേജ്മെന്റ്, സഹകരണം, വിദ്യാഭ്യാസം, മനശ്ശാസ്ത്രം, നിയമം, മാധ്യമ പഠനം, തത്വശാസ്ത്രം, ആധ്യാത്മികം, സ്ത്രീ പഠനങ്ങൾ, ശബ്ദാവലികൾ, നിഘണ്ടുക്കൾ, പദകോശം, ജീവചരിത്രം തുടങ്ങിയ വിഷയങ്ങളിൽ അയ്യായിരത്തോളം ശീർഷകങ്ങളിലായി വൈജ്ഞാനിക പുസ്തകങ്ങൾ വായനക്കാരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. പുസ്തകങ്ങളുടെ പുതിയ കാറ്റലോഗ് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 90202 09919