തിരുവനന്തപുരം: ദേവദൂതർ ഡാൻസുമായി തിരുവനന്തപുരം ലുലുമാളിനെ ഇളക്കിമറിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.‘ന്നാ താന്‍ കേസ് കൊടി’ന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ലുലുമാളിൽ താരം എത്തിയത്.
“ഇതിനെ ഡാൻസ് എന്ന് പറയാമോ എന്ന് അറിയില്ല. നമുക്ക് ഇഷ്ടമുള്ളത് പോലെ അറമാതിച്ച് ചെയ്യുക എന്നത് മാത്രമാണ് ഈ പാട്ടിന്റെ ഒരു കിക്ക് എന്ന് പറയുന്നത്. ഉത്സവപറമ്പുകളിലും മറ്റും കാണുന്ന പ്രത്യേകതരം ആളുകളുടെ നൃത്ത ചുവടുകളാണ് ഇത്. ഞാനത് ആസ്വദിച്ച് ചെയ്തതാണ്”, എന്ന് പറഞ്ഞ് കൊണ്ടായിരുന്നു കുഞ്ചാക്കോ പാട്ടിന് ചുവടുവച്ചത്.