കല്ലറ : ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കല്ലറ പേരാപ്പ് കുന്നിൽവീട്ടിൽ ഷാജി(46) ആണ് മരിച്ചത്.കല്ലറ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളിയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പച്ചക്കറിക്കടയിൽ ലോഡിറക്കുന്നതിനിടയിൽ കല്ലറ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിലേക്കു പോയ ഷാജിയെ കാണാത്തതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.ഉടൻതന്നെ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
