തിരുവനന്തപുരം:തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ (മീൻമുട്ടി) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും നാളെ മുതൽ (13.08.2022) തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു. അതേ സമയം, പൊന്മുടി നാളെ തുറക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. പൊന്മുടി തുറക്കുന്ന തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു