തിരുവനന്തപുരം :ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ‘ഹർ ഘർ തിരംഗയുടെ’ ഭാഗമായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ശ്രീചിത്രാ ഹോമിലും കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും ദേശീയ പതാകകൾ കൈമാറി. ഇനിയും സ്കൂളുകൾ സന്ദർശിച്ച് കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും കളക്ടർ എന്ന നിലയിൽ ഇടപെടുകയും ചെയ്യുമെന്ന് കളക്ടർ പറഞ്ഞു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം, പഠന സൗകര്യങ്ങൾ എന്നിവ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പതാകയ്ക്ക് ഏറെ ബഹുമാനം നൽകി ഫ്ലാഗ് കോഡ് അനുസരിച്ച് അവ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
എ. ഡി.എം അനിൽ ജോസ്, ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു, മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീജ, ഹെഡ്മാസ്റ്റർ സതീഷ്, സീനിയർ സൂപ്രണ്ട് ഷിനു, മറ്റ് അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.