കഴക്കൂട്ടം : കാര്യവട്ടത്തിനടുത്ത് വെള്ളിയാഴ്ച കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെ എ.എസ്.ഐ.ക്കും ബന്ധുവായ പ്ലസ് ടു വിദ്യാർഥിക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. കൊടുത്തറ ക്ഷേത്രത്തിനടുത്ത് വൈശാഖത്തിൽ ശശികുമാറിനും അദ്ദേഹത്തിന്റെ സഹോദരിയുടെ മകനായ സൂരജ് എസ്.നായർക്കുമാണ് കടിയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ടുമണിയോടുകൂടി കൊടുത്തറ ക്ഷേത്രത്തിനടുത്തുകൂടി സൈക്കിളിൽ പോകുകയായിരുന്ന സൂരജിനെ നായ്ക്കൾ ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാൻ ചെന്നപ്പോഴാണ് ശശികുമാറിനും കടിയേറ്റത്. അതിനുശേഷം അടുത്ത വീട്ടിലെ ആടിന്റെ മുഖത്ത് നായ കടിച്ചു.ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്തുവെച്ച് അശോകൻ എന്ന വിമുക്തഭടനെ തെരുവുനായ കടിക്കുകയുണ്ടായി.