തിരുവനന്തപുരം :ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ രാവിലെ 9.15 ന് ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് ദേശീയഗാനാലാപനം. 10 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്‍ഷന്‍ വാങ്ങുന്ന ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനി ജെ തങ്കയ്യനെ ജില്ലാ ഭരണകൂടം വീട്ടിലെത്തി ആദരിക്കും. ഇന്ന്് (ആഗസ്റ്റ് പതിമൂന്ന് )രാവിലെ 10 മണിക്ക് കളക്ടര്‍ ജെറോമിക് ജോര്‍ജ് തങ്കയ്യന്റെ മണലിക്കടവ് തെക്കുംമുറിയിലെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിയിക്കും. ഇന്നലെ (ആഗസ്റ്റ് പന്ത്രണ്ട് ) സിവില്‍ സ്റ്റേഷന്‍ ജീവക്കാര്‍ക്കായി സ്വാതന്ത്ര്യസമര ചരിത്രത്തെ അധികരിച്ച് പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു.