തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോർപ്പറേഷൻ തെരുവുകച്ചവടക്കാരുടെ മേള സംഘടിപ്പിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 14 മുതൽ 21 വരെ കനകക്കുന്നിലാണ് മേള.14-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 100 കച്ചവട സ്റ്റാളുകളും 20 ഭക്ഷ്യ സ്റ്റാളുകളുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മേള ദിവസങ്ങളിൽ വഴിയോര ക്കച്ചവടക്കാരുടെ തിരിച്ചറിയൽ കാർഡ് വിതരണം, വായ്പാമേള, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് ആർ.കെ.വി. റോഡിലെ തെരുവുകച്ചവട കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും.