കഴക്കൂട്ടം: കുളത്തൂരിൽ ദേശീയപാതയിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. മൂന്നു പൊലീസുകാർക്ക് പരിക്ക് പറ്റി. പരിക്കേറ്റ പൊലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചുനാലു പേർ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്നു. ഡിവൈഡറിൽ ഇടിച്ചു മറുവശത്തേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.