തുമ്പയിൽ കടലിൽ പതാക ഉയർത്തി മത്സ്യത്തൊഴിലാളികൾ

IMG_20220815_121233

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി വർഷത്തിൽ കടലിൽ പതാക ഉയർത്തി മത്സ്യത്തൊഴിലാളികൾ.   തുമ്പയിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ കൊടിമരം നാട്ടി ഇന്ത്യയുടെ ത്രിവർണപതാക പാറിച്ചത്. തുമ്പ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിന് സമീപം ആറാട്ടുവഴി കടപ്പുറത്താണ് പതാക ഉയർത്തിയത്.ഹർ ഖർ തിരംഗയുടെ ഭാഗമായാണ് കഴക്കൂട്ടം പൊലീസിന്റെ നേതൃത്വത്തിലുള്ള കടലോര ജാഗ്രതാ സമിതിയും പ്രദേശത്തെ യുവാക്കളുമാണ് ഈ കടലിലെ കൊടിമരം യാഥാർത്ഥ്യമാക്കിയത്.

കരയിൽനിന്ന് 50 മീറ്റർ ദൂരത്തിൽ കടലിൽ സ്ഥാപിച്ച പോസ്റ്റിന്റെ നീളം 9 മീറ്ററാണ്. 3 മീറ്റർ ആഴത്തിൽ കുഴിയെടുത്താണ് കടലിൽ പോസ്റ്റ് മാറ്റിയത്. ഈ കൗതുക കാഴ്ച കാണാൻ നിരവധിപേരാണ് ഇന്നും ഇന്നലെയുമായി കടപ്പുറത്ത് വരുന്നത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെഫേഴ്സനാണ് പതാക ഉയർത്തിയത്. കടലോര ജാഗ്രതാ സമിതി അംഗങ്ങളായ യൂജിൻ ഹെൻറി, ബാബു ആന്റണി, ജോൺ ഫെർണാണ്ടസ്, ക്രിസ്റ്റഫർ, ജോർജ്, ജോയ്, തോമസ് പോൾ തുടങ്ങിയവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!