കളക്ടറേറ്റിൽ സ്വാതന്ത്ര്യ ദിനാഘോഷം; സബ് കളക്ടർ മാധവിക്കുട്ടി പതാക ഉയർത്തി

IMG_20220815_161637_(1200_x_628_pixel)

തിരുവനന്തപുരം :ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം തിരുവനന്തപുരം കളക്ടറേറ്റിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് കളക്ടർ മാധവിക്കുട്ടി പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കവി പ്രൊഫ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം തന്നിഷ്ടമല്ല, ശരിയായ സ്വത്വബോധം ഉണ്ടാകുമ്പോൾ മാത്രമാണ് യഥാർഥ സ്വാതന്ത്ര്യം നമ്മൾ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങളുടെ സാമൂഹ്യ പ്രസക്തിയെപ്പറ്റി സംസാരിച്ച അദ്ദേഹം സ്വന്തം കവിതയായ ‘ഗാന്ധി’ വേദിയിൽ ചൊല്ലി.

 

നമുക്ക് ലഭ്യമായ സ്വാതന്ത്ര്യം ഉത്തരവാദിത്ത ബോധത്തോടെ കാത്ത് സൂക്ഷിക്കണമെന്നും തുറന്ന മനസ്ഥിതിയോടെ കൃത്യമായി ചുമതലകൾ നിർവഹിക്കണമെന്നും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു. എ. ഡി. എം അനിൽ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ സ്വാഗതം പറഞ്ഞു, ചടങ്ങിൽ സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോൺസ്ലെ, ഡെപ്യൂട്ടി കളക്ടർ വിനീത് ടി. കെ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു സൈമൺ, ജില്ലാ പ്ലാനിങ് ഓഫീസർ എസ്. ബിജു തുടങ്ങിയവർ ആശംസയർപ്പിച്ചു. റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികൾ, കലക്ട്രേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ആഗസ്റ്റ് പന്ത്രണ്ടിന് സംഘടിപ്പിച്ച പ്രശ്നോത്തരിയിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!