കല്ലറ:ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ കല്ലറ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ഡി.കെ മുരളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാവിലെ ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ റാലിയും, കല്ലറ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പ്രതിഭാസംഗമത്തില്‍ ആദരിച്ചു. ചടങ്ങില്‍ വിവിധ തദ്ദേശഭരണ പ്രതിനിധികള്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.