പോത്തൻകോട്: പണിമൂലയിൽ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇടത്തറ വീട്ടിൽ ഭുവനേന്ദ്രൻ നായർ (58), പണിമൂല വൈഷ്ണവത്തിൽ വൈഷ്ണവി (13), തെറ്റിച്ചിറ വിദ്യാഭവനിൽ നാരായണൻ നായർ (57), സുരേഷ് ഭവനിൽ രവീന്ദ്രൻ നായർ (65), കല്ലുവിളയിൽ വാടകവീട്ടിൽ താമസിക്കുന്ന ബിന്ദു (45), ബംഗാൾ സ്വദേശി അഭിജിത്ത്, മഠത്തിൽ വീട്ടിൽ മണിയൻ കുട്ടി എന്നിവർക്കാണ് കടിയേറ്റത്. ഇവർ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും ,മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസ തേടി.