തിരുവനന്തപുരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരിയിൽ നിന്നാരംഭിച്ച തിരംഗ യാത്രയ്ക്ക് വിഴിഞ്ഞം അദാനി പോർട്ട് സ്വീകരണം നൽകി.75 സേനാംഗങ്ങൾ ദേശീയപതാകയുമായി ഓഗസ്റ്റ് 14-ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് തിരംഗയാത്ര സംഘടിപ്പിക്കുന്നത്. 75 അടി നീളമുള്ള ദേശീയപതാക 75 സേനാംഗങ്ങൾ ചേർന്ന് തുറമുഖത്ത് പ്രദർശിപ്പിച്ചു. വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതർ പ്രതിരോധസേനാംഗങ്ങളെ ആദരിച്ചു.