തിരുവനന്തപുരം: തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. തിരുവനന്തപുരത്തെ തീരദേശത്തുള്ള പള്ളികളിലും പാളയം പള്ളിയിലും കരിങ്കൊടി ഉയര്‍ത്തി. തീരദേശ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കരിങ്കൊടി ഉയര്‍ത്തിയത്. വിവിധ ഇടവകകളില്‍നിന്നെത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശം ഉപരോധിക്കും. മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര പറഞ്ഞു.