കഴക്കൂട്ടത്ത് എൽഎസ്ഡിയുമായി രണ്ട് പേർ പിടിയിൽ

IMG_20220817_095549

തിരുവനന്തപുരം: മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി രണ്ട്‌ പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൂടൽ നെടുമൺകാവ്മുറി കരുണാലയത്തിൽ അമൽ വിനായക് (26), എറണാകുളം സ്വദേശിയും കഴക്കൂട്ടം നെട്ടയക്കോണം അവിട്ടം അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന അനീഷ്‌ദേവ് (37) എന്നിവരെയാണ് പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്ളാറ്റ്‌ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപഭോഗവും വില്പനയും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. നെട്ടയക്കോണത്തെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ മാരക മരുന്നിനത്തിൽപ്പെട്ട എൽ.എസ്.ഡി സ്റ്റാമ്പുകൾ പൊലീസ് കണ്ടെടുത്തു. മയക്കുമരുന്നിന്റെ ഉറവിടത്തെ സംബന്ധിച്ചും പ്രതികളുടെ ഇടപാടുകളെ സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണർ അജിത് കുമാർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!