പോത്തൻകോട് മൂന്ന് ക്ഷേത്രങ്ങളിലും രണ്ട് കടകളിലും കവർച്ച

IMG_20220817_113703_(1200_x_628_pixel)

പോത്തൻകോട്: പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് സ്വർണവും പണവും കവർന്നു. അയണിയർത്തല തമ്പുരാൻ ക്ഷേത്രം, തേരുവിള ദേവീ ക്ഷേത്രം, വൈപ്രത്തല ദേവീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. റോഡരികിൽ സ്ഥാപിച്ചിരുന്ന മൂന്ന് ക്ഷേത്രങ്ങളിലെയും അഞ്ച് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. സമീപത്തെ രണ്ട് കടകൾ കുത്തിത്തുറന്നും മോഷണം നടത്തിയിട്ടുണ്ട്. വൈപ്രത്തല ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ തകർത്ത മോഷ്ടാക്കൾ വിഗ്രഹത്തിൽ ചാർത്തിയിരുന്ന രണ്ടരപ്പവൻ വരുന്ന മാലയും സ്വർണപ്പൊട്ടുകളും ഓഫീസിനകത്തുണ്ടായിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് പണവും കവർന്നു.രണ്ടുപേർ മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!