ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

IMG_20220817_214731_(1200_x_628_pixel)

തിരുവനന്തപുരം:71 ാമത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം പിരപ്പന്‍കോട് ഡോ.ബി.ആര്‍ അംബേദ്ക്കര്‍ ഇന്‍റര്‍നാഷണല്‍ അക്വാട്ടിക് കോംപ്ലക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സ്വിമ്മിങ്ങ് കോംപ്ലക്സിന്‍റെ ഗ്യാലറിയില്‍ പ്രത്യേകമായി തയ്യാറാക്കിയ വേദിയിലാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കേരളാ പോലീസിന്‍റെ ബാന്‍റ് സംഘം പ്രഖ്യാപനത്തിന് അകമ്പടി നല്‍കി. ചാമ്പ്യന്‍ഷിപ്പിന്‍റെ ദീപശിഖ ഒളിമ്പ്യനും കേരളാ പോലീസ് താരവുമായ അസിസ്റ്റന്‍റ് കമാന്‍റന്റ് സജന്‍ പ്രകാശിന് മുഖ്യമന്ത്രി കൈമാറി. തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 27 ടീമിലെയും 682 മത്സരാര്‍ത്ഥികള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റും നടന്നു. മത്സരാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തതോടെ ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക തുടക്കമായി.

 

ഉദ്ഘാടനച്ചടങ്ങിന് ശേഷം സൂര്യകൃഷ്ണമൂര്‍ത്തിയും സംഘവും അവതരിപ്പിച്ച സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. രാവിലെ നടന്ന മത്സരങ്ങളുടെ ഫൈനല്‍ തുടര്‍ന്ന് നടന്നു. ഓഗസ്റ്റ് 21 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. മത്സരങ്ങളുടെ ഭാഗമായുളള ക്രോസ് കണ്‍ട്രി റെയ്സ് ശനിയാഴ്ച രാവിലെ 06.30 ന് ശംഖുംമുഖത്ത് നിന്ന് ആരംഭിച്ച് പാളയം ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയത്തില്‍ സമാപിക്കും. ഉദ്ഘാടനച്ചടങ്ങുകളും ഫൈനല്‍ മത്സരങ്ങളും സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!