തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ കുട്ടികളുടെ ശോഭായാത്ര നടക്കും. വൈകിട്ട് നാലിന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിക്കുന്ന മഹാശോഭായാത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നഗരത്തിലെ പത്ത് കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകളാണ് പാളയത്ത് സംഗമിച്ച ശേഷം മഹാശോഭായാത്രയായി പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ.പ്രസന്നകുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധതരത്തിലുള്ള നിശ്ചലദൃശ്യങ്ങൾ, വിവിധ താളമേളങ്ങൾ എന്നിവ ശോഭയാത്രയ്ക്ക് അകമ്പടിയേകും