വിഴിഞ്ഞം : കോവളം-മുക്കോല ബൈപ്പാസിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടറോടിച്ചിരുന്ന തിരൂർ സ്വദേശി അരുൺ(28), ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിനി അഖില(25) എന്നിവർക്കാണ് പരിക്കേറ്റത്.കാറോടിച്ചിരുന്ന വിഴിഞ്ഞം കരയടിവിള ഭാഗത്തുള്ള യുവാക്കളുടെ സംഘത്തിന് നിസാര പരിക്കേറ്റു. കാറിന്റെയും സ്കൂട്ടറിന്റെയും മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നു.