വിഴിഞ്ഞം തുറമുഖ സമരം: അനുനയ ശ്രമവുമായി സർക്കാർ, ചർച്ച ഇന്ന്

IMG_20220819_111609_(1200_x_628_pixel)

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്നവരുമായി മന്ത്രിതല ചർച്ച ഇന്നു നടന്നേക്കും. ഡൽഹിയിൽ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചർച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചർച്ചയ്ക്ക് സമ്മതമാണെന്ന് ലത്തീൻ അതിരൂപത ഇന്നലെ അറിയിച്ചിരുന്നു.മത്സ്യത്തൊഴിലാളികൾ സമരം കടുപ്പിച്ചതോടെയാണ് സർക്കാർ ചർച്ചക്ക് മുൻകൈയെടുത്തത്.

ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരാണെന്ന് ലത്തീൻ സഭ അറിയിച്ചെങ്കിലും സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരയുമായിട്ടാണ് മന്ത്രി ഫോണിൽ സംസാരിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്‌തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!