തിരുവനന്തപുരം:തിരുവനന്തപുരത്ത് നടന്ന ആള്‍ ഇന്ത്യ പോലീസ് നീന്തല്‍ മത്സരത്തില്‍ കേരള പോലീസിന് വീണ്ടും സ്വര്‍ണ്ണം. ഇന്ന് രാവിലെ നടന്ന വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരത്തിലാണ് കേരള പോലീസിലെ ജോമി ജോര്‍ജ്ജ് സ്വര്‍ണ്ണം നേടിയത്. 10 മിനിറ്റ് 7.09 സെക്കന്‍റ് ആണ് സമയം. ഈ ചാമ്പ്യന്‍ഷിപ്പില്‍ ജോമി ജോര്‍ജ്ജ് നേടുന്ന നാലാമത്തെ സ്വര്‍ണ്ണമാണിത്. വനിതകളുടെ 1500 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗങ്ങളിലും നേരത്തെ സ്വര്‍ണ്ണം നേടിയിരുന്നു. കൂടാതെ 4×50 മീറ്റര്‍ മിക്സഡ് മെഡ്ലെ റിലേ മത്സരത്തിലും ജോമി സ്വര്‍ണ്ണം നേടിയിരുന്നു. ബി.എസ്.എഫിന്‍റെ സുഖ്പ്രീത് കൗര്‍ (11 മിനിറ്റ് 37.37 സെക്കന്‍റ്) വെള്ളിയും സി.ആര്‍.പി.എഫിന്‍റെ തമാലി നസ്കര്‍ (11 മിനിറ്റ് 51.18 സെക്കന്‍റ്) വെങ്കലവും നേടി.