കരകുളത്തെ പെരിഫറല്‍ ഒ.പി വീണ്ടും തുറന്നു

IMG_20220819_171423_(1200_x_628_pixel)

കരകുളം :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിലച്ച നെടുമങ്ങാട് താലൂക്ക് ഹോമിയോ ആശുപത്രിയുടെ കരകുളത്തെ പെരിഫറല്‍ ഒ.പി വീണ്ടും തുറന്നു. പുനര്‍ പ്രവര്‍ത്തന ഉദ്ഘടാനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി നിര്‍വഹിച്ചു. കരകുളം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു പെരിഫെറല്‍ ഒപിയുടെ പ്രവര്‍ത്തനം. തുടര്‍ന്നും രോഗികള്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

 

ഉദ്ഘാടനത്തിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്കായി രക്തപരിശോധന ഉള്‍പ്പെടെയുള്ള ലബോറട്ടറി ടെസ്റ്റുകള്‍ സൗജന്യമായി നടത്തി. ഓഗസ്റ്റ് 25 മുതല്‍ വ്യാഴാഴ്ചകളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഒപി പ്രവര്‍ത്തിക്കും.നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വൈശാഖ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)ഡോ.വി.കെ. പ്രിയദര്‍ശിനി, ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ ജി, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!