തിരുവനന്തപുരം : തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളേജിലെ 2022 ലെ ബി.ടെക് ബാച്ച് പഠിച്ചിറങ്ങുമ്പോള്‍ പ്ലെയ്സ്മെന്‍റിന്‍റെ കാര്യത്തിലും അക്കാദമിക് റിസല്‍ട്ടിന്‍റെ കാര്യത്തിലും കോളേജ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു. 414 ല്‍ അധികം ഓഫറുകള്‍ കരസ്ഥമാക്കി ബി.ടെക് കുട്ടികളും, കോര്‍ മേഖലയില്‍ ജോലി നേടി. എം. ടെക് കുട്ടികളും പി.എച്ച്ഡി ക്കാരും പുതിയനേട്ടങ്ങള്‍ കൊയ്തെടുക്കുന്നു. കേരളത്തില്‍ പന്ത്രണ്ടാമതും, തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനത്തുമാണ് കോളേജ് നില്‍ക്കുന്നത്. ഓട്ടോണമസ് കോളേജ് എന്ന നിലയില്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് ട്രെയിനിംഗ് ഒന്നാം വര്‍ഷത്തില്‍ തന്നെ ആരംഭിക്കുന്നതും തോല്‍ക്കുന്ന കുട്ടികള്‍ക്ക് സമയബന്ധിതമായി പരിശീലനം നല്‍കി സഹായിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും പുതിയ നേട്ടങ്ങള്‍ക്ക് വേണ്ട അടിസ്ഥാനം ഒരുക്കുന്നു എന്നത് 2020 ല്‍ പുതുക്കിയ പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. കരിക്കുലം തുടര്‍ച്ചയായ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായി പരിഷ്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2023 ല്‍ ഇറങ്ങുന്ന കുട്ടികളുടെ ക്യാമ്പസ് പ്ലെയ്സ്മെന്‍റ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ലക്ഷ്യം 550 ഓഫറുകളാണ്.