പാങ്ങോട് : ശ്വാസതടസ്സത്തെ തുടർന്ന് എട്ട് വയസുകാരി മരിച്ചു. കാഞ്ചിനട ഗവ: എൽ.പി.എസ്സിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും, കാഞ്ചിനട അശ്വതി ഭവനിൽ സുമേഷ്, അശ്വതി ദമ്പതികളുടെ മകളുമായ വൈഗ സുമേഷ് (8) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ശ്വാസതടസം ഉണ്ടായ കുട്ടിയെ മാതാവ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള കുട്ടിയാണെന്ന് രക്ഷിതാക്കൾ പറയുന്നു. പോസ്റ്റ് മോർട്ടം ത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പാങ്ങോട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. സഹോദരി : അനാമിക