ലാപ്ടോപ്, പ്രോജക്റ്റർ സൗകര്യങ്ങൾ; നെടുമങ്ങാട്‌ ബ്ലോക്കിൽ ഗ്രന്ഥശാലകൾ സമാർട്ടാകുന്നു

IMG-20220819-WA0128

നെടുമങ്ങാട്‌:നെടുമങ്ങാട്‌ ബ്ലോക്ക് പഞ്ചായത്തിൽ വായനശാലകളെ ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ലാപ്ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. സുരേഷ്‌കുമാർ ഉത്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാലകൾ വിവര വിജ്ഞാന കേന്ദ്രങ്ങളായി മാറേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ്‌ പറഞ്ഞു. വായന വളർത്തുക എന്നതിനൊപ്പം പഠനത്തിലും തൊഴിൽ അന്വേഷണത്തിലും സഹായകമാകാൻ വായനശാലകൾക്ക് കഴിയണം. പുരോഗമനപരമായ ഇത്തരം പദ്ധതികൾ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനശാലകളെ ശാക്തീകരിക്കുക, അതുവഴി വായനാശീലം വളർത്തിയെടുക്കുക, സാങ്കേതികവിദ്യ താഴെ തട്ടിൽ പ്രാപ്തമാക്കുക എന്നിവയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.75 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിന് കീഴിലുള്ള 5 ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു വായനശാലകൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. വരും വർഷങ്ങളിൽ കൂടുതൽ വായനശാലകളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി പറഞ്ഞു.കരകുളം ബ്രദേഴ്സ് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, അംഗങ്ങൾ, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി യു, വിവിധ ഗ്രന്ഥശാല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!