ഹരിതകര്‍മ്മസേനയ്ക്ക് ഓഫീസുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

IMG-20220819-WA0123

നെടുമങ്ങാട്  :നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര ശുചിത്വ ആരോഗ്യപദ്ധയില്‍ ഉള്‍പ്പെടുത്തി എല്ലാ പഞ്ചായത്തുകളിലെയും ഹരിതകര്‍മ്മസേനകള്‍ക്കായി ഓഫീസ് സംവിധാനം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനയ്ക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലകളില്‍ ഹരിതകര്‍മ്മസേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അംഗങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി എല്ലാ സഹായവും ബ്ലോക്ക് നല്‍കി വരുന്നതായും പ്രസിഡന്റ് വി. അമ്പിളി പറഞ്ഞു.

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ശാക്തീകരണവും ലക്ഷ്യമാക്കിയാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഓഫീസ് ഒരുക്കുന്നത്.

നെടുമങ്ങാട് ബ്ലോക്കിന് കീഴിലുള്ള അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഗ്രാമ പഞ്ചായത്തുകള്‍ അനുവദിക്കുന്ന സ്ഥലത്ത് ഓഫീസ് പ്രവര്‍ത്തനത്തിന് ആവശ്യമായ മേശ, കസേര, അലമാര എന്നിവയും പ്ലാസ്റ്റിക് മാലിന്യ സമാഹരണത്തിനാവശ്യമായ പരിസ്ഥിതി സൗഹൃദ ബാഗ്, ഗംബൂട്ട് എന്നിവയും വിതരണം ചെയ്തു. കൂടാതെ ഹരിതകര്‍മ്മസേനാ അംഗങ്ങള്‍ക്കായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസും നടന്നു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ സമഗ്ര ശുചിത്വ ആരോഗ്യ പദ്ധതിയില്‍ അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ട വിതരണം നടത്തുന്നത്. എല്ലാ പഞ്ചായത്തുകളിലും മാലിന്യ ശേഖരണത്തിനായി പിക്കപ്പ് വാനും നല്‍കും.

ബ്ലോക്ക് പഞ്ചായത്ത് ഇ. കെ. നയനാര്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ശ്രീമതി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്. മിനി, ബീനാ ജയന്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!