കാട്ടാക്കട: കാട്ടാക്കടയിൽ എം ഡി എം എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട വീരണകാവ് സ്വദേശി ഇരുപത്തിനാലു വയസ്സുള്ള കണ്ണൻ എന്ന് വിളിക്കുന്ന ഗിരീഷിനെയാണ് കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം 15.303 ഗ്രാം മാരക സിന്തെറ്റിക് മയക്കുമരുന്നായ എം ഡി എം എ ഉണ്ടായിരുന്നു. ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ആവശ്യക്കാർക്ക് രഹസ്യമായി മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണിയാണ് ഈ യുവാവ്.
അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ആർ രതീഷ്, പ്രിവന്റീവ് ഓഫീസർമാരായ ജയകുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ശ്രീജിത്ത്, ഹരിത്ത്, ഹർഷകുമാർ, വിനോദ് കുമാർ, മണികണ്ഠൻ, അഭിലാഷ്, ഷിന്റോ എബ്രഹാം, ഡ്രൈവർ അനിൽകുമാർ എന്നിവർ ഉണ്ടായിരുന്നു.