തിരുവനന്തപുരം: സഹപ്രവര്‍ത്തകനായ പാര്‍ട്ടി സഖാവിന് കരള്‍ പകുത്തു നല്‍കി ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തക. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗവും, കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക നന്ദയാണ് കര്‍ സംബന്ധമായ രോഗത്താല്‍ ജീവിതത്തോട് മല്ലിടുന്ന മുതിര്‍ന്ന പാര്‍ട്ടി അംഗത്തിന് പുതുജീവനേകിയത്. സി.പി.ഐ.എം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ് രാജാലാലിനാണ് പ്രിയങ്ക കരള്‍ പകുത്തുനല്‍കിയത്.രോഗം മൂര്‍ച്ഛിച്ച രാജാലാലിന് പെട്ടന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. കരള്‍ പകുത്ത് നല്‍കാന്‍ രാജാലാലിന്‍റെ ഭാര്യ തയ്യാറായി. എന്നാല്‍ പരിശോധനയില്‍ ഭാര്യയുടെ കരള്‍ യോജിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെയാണ് വിവരമറിഞ്ഞ പ്രിയങ്ക തന്‍റെ കരള്‍ പ്രിയ നേതാവിന് പകുത്ത് നല്‍കാന്‍ തീരുമാനിച്ചത്.