കര ആമകളുടെ എണ്ണം കുറയുന്നു; സംരക്ഷണത്തിനായി ശ്രീവരാഹം ഗവ യു പി സ്കൂളിലെ കുട്ടികൾ

IMG-20220820-WA0076

 

തിരുവനന്തപുരം : കര മകളുടെ എണ്ണം ഗ്രാമ – നഗരപ്രദേശങ്ങളിൽ കുറയുന്നത് തടയാൻ ശ്രീവരാഹം ഗവൺമെൻറ് സ്കൂളിലെ കുട്ടികൾ കൈകോർക്കുന്നു.സ്കൂൾ വളപ്പിൽ അപ്രതീക്ഷിതമായി കാരാമയെ കണ്ടതോടുകൂടി നടത്തിയ അന്വേഷണങ്ങളാണ് കാരാമ സംരക്ഷണം എന്ന ചിന്തയിലേക്ക് കുട്ടികളെ നയിച്ചത്. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സൈനുദ്ദീൻ പട്ടാഴിയുമായി കുട്ടികൾ സംവദിച്ചു. കാരാമകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതായി അദ്ദേഹം പറയുന്നു .കാലാവസ്ഥ വ്യതിയാനം , മലിനീകരണം, വേട്ടയാടൽ, കുളങ്ങളുടെയും ചതുപ്പ് നിലയങ്ങളുടെയും അപ്രത്യക്ഷമാകൽ തുടങ്ങിയ കാരണങ്ങളാണ് എണ്ണം കുറയലിന് കാരണമായത്. ആമകളുടെ കുറവ് ആവാസ വ്യവസ്ഥയുടെ പ്രവർത്തനത്തെയും ജൈവ ഘടനയെയും ബാധിക്കുമെന്ന് കാലിഫോർണിയിലെ യുസി ഡേവിസ് ശാസ്ത്രജ്ഞനായ മിക്കി ആഘയുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട് .സ്കൂൾ വളപ്പിൽ കണ്ട കാരാമയെ ശ്രീവരാഹം കുളത്തിൽ കൊണ്ടു വിട്ടു . കുട്ടികൾ ,അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ സാക്ഷികളായി. തുടർന്ന് കാരാമയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ഏറ്റു ചൊല്ലി . സ്കൂളിൽ കാരാമ സംരക്ഷണ ക്ലബ്ബും രൂപികരിച്ചു. പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതടക്കം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി ഹെഡ്മിസ്ട്രസ് അജിത .സി.പി അറിയിച്ചു.  രാജഭരണകാലത്ത് തിരുവനന്തപുരം നഗരത്തിൽ അടക്കം കാരാമകളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!