വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Watermark_1661102735835

വർക്കല:വർക്കല നടയറ തൊടുവെ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരണപ്പെട്ടു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ (22) , ചിലക്കൂർ സ്വദേശി സെയ്‌ദലി (21) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്എതിർദിശയിൽ അമിതവേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം നടന്നത് . ഹരികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും സെയ്‌ദലി – മുഹമ്മദലി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും ആണ് കൂട്ടി ഇടിച്ചത്.ഹരികൃഷ്ണനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണപ്പെട്ടു.

 

സെയ്‌ദലിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മുഹമ്മദലി പരിക്കുകളോടെ രക്ഷപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!