തിരുവനന്തപുരം:കിഴക്കേകോട്ടയിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കാൽനട മേൽപ്പാലം നാളെ നാടിന് സമർപ്പിക്കുകയാണ്.വൈകുന്നേരം 6.30 ന് ബഹു.പൊതു മരാമത്ത്, ടൂറിസംവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന “അഭിമാനം അനന്തപുരി ” സെൽഫി പൊയ്ന്റ് പ്രശസ്ത സിനിമാ താരം പൃഥ്വിരാജ് ഉദ്ഘാടനം നിർവ്വഹിക്കും.സംസ്ഥാനത്ത് തന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലം ആക്സോ എഞ്ചിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മിച്ചത്.