ഭർത്താവുമായി പിണങ്ങി, ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിലൂടെ നടന്ന് യുവതി; രക്ഷപ്പെടുത്തി പൊലീസ്

ryailway track

തിരുവനന്തപുരം: ആത്മഹത്യ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന യുവതിയെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മണ്ണന്തല സ്വദേശിനിയെയാണ് വഞ്ചിയൂർ പൊലീസ് രക്ഷിച്ചത്. ഇന്നലെ വൈകിട്ട് 3ഓടെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പേട്ട റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം റെയിൽവേ ട്രാക്കിലിറങ്ങി തമ്പാനൂർ ഭാഗത്തേക്ക് നടന്നു. ഇതുകണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി. ഇതിനകം യുവതി ഉപ്പിടാംമൂട് പാലത്തിനടുത്തവരെ നടന്നെത്തിയിരുന്നു. പിന്നാലെ പൊലീസ് വരുന്നത് കണ്ട യുവതി വേഗത്തിൽ മുന്നോട്ടോഓടി. ഈ സമയം തമ്പാനൂർ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി ഭാഗത്തേയ്‌ക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസ് കൈയുയർത്തി ട്രെയിൻ നിറുത്താൻ ആവശ്യപ്പെട്ടു.യുവതിക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതുകണ്ട ലോക്കോപൈലറ്റ് ബ്രേക്കിട്ടു. വേഗത്തിൽ വരികയായിരുന്ന ട്രെയിൻ യുവതിക്ക് ഏകദേശം തൊട്ടടുത്തെത്തിയപ്പോൾ നിന്നു. ഇതോടെ പിറകെയെത്തിയ പൊലീസുകാർ യുവതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ച ശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു. എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒ മാരായ സുബിൻ പ്രസാദ്, ബിജു എന്നിവരാണ് യുവതിയെ രക്ഷപെടുത്തിയ സംഘത്തിലുണ്ടായിരുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!