തിരുവനതപുരം: തിരുവനതപുരം നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലം നാടിന് സമർപ്പിച്ചു.വൈകീട്ട് ആറിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. ‘അഭിമാനം’ അനന്തപുരി സെൽഫി പോയന്റിന്റെ ഉദ്‌ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. 104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്.