തിരുവനന്തപുരം : കൈതമുക്ക്, ചെമ്പകശേരി പ്രദേശങ്ങളിൽ നിലവിലുള്ള ജലക്ഷാമം രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്കും എക്സിക്യൂട്ടീവ് എഞ്ചീനീയർക്കും നിർദ്ദേശം നൽകി. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതായുള്ള ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ വിശദീകരണം കമ്മീഷൻ സ്വീകരിച്ചില്ല. എസ്റ്റിമേറ്റ് സമർപ്പിച്ചത് ആർക്കാണെന്നും എന്നെന്നും വിശദീകരണത്തിൽ ലഭ്യമല്ലെന്നും തടസ്സമില്ലാതെ ജലം ലഭിക്കുക എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന മuലികാവകാശമാണെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. അവകാശം സംരക്ഷിക്കാൻ അധികൃതർക്ക് ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്നും അധികൃതർ ഒഴിഞ്ഞുമാറരുതെന്നും കമ്മീഷൻ നിരീക്ഷിച്ചു.കൈതമുക്ക് സuഹൃദ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി താണുപിള്ള, ചെമ്പകശേരി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.