തിരുവനന്തപുരം: തിരുവനന്തപുരത്തു ഇടവക്കോട് കരിയം ജംഗ്ഷനു സമീപത്തു നിന്ന് യുവാവിനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. കരിയം സ്വദേശി അഭിജിത്തിനെയാണ് 1.04 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറും പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്. ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ, ദീപു, ആദർശ്, ശരത്ത്, അരുൺ സേവ്യർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ ഉണ്ടായിരുന്നു.