മരണത്തിലും ഏഴ് പേർക്ക് ജീവൻ പങ്കിട്ട് നൽകി ഗോപികാറാണി

IMG_20220824_232907_(1200_x_628_pixel)

തിരുവനന്തപുരം: മരണത്തിലും ഏഴ് പേർക്ക് ജീവൻ പങ്കിട്ട് നൽകി ഗോപികാറാണി. ഏഴ് പേർക്ക് തന്റെ അവയവങ്ങൾ ദാനം ചെയ്താണ് അദ്ധ്യാപികകൂടിയായ ഗോപികാറാണി മരണംവരിച്ചത്. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ മകളാണ് ഗോപിക ശാസ്തമംഗലം എൻ.എസ്.എസ്. എച്ച്.എസ്.എസിലെ അദ്ധ്യാപികയും സ്റ്റുഡന്റ്‌സ് പോലീസ് കോഓർഡിനേറ്ററും കൂടിയാണ്.കഴിഞ്ഞ ദിവസമായിരുന്നു  ഗോപിക റാണി മരിച്ചത്. നാല് ദിവസത്തോളം ശ്രീചിത്രയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം സംഭവിച്ചത്. ഇതിന് പിന്നാലെ ഗോപികാ റാണിയുടെ അവയവങ്ങൾ ദാനം ചെയ്യാമെന്ന നിർദ്ദേശം ഭർത്താവ് പ്രവീണിനും മകൻ പ്രാണിനും മുൻപിലെത്തി. എന്നാൽ ഇരുവരും അവയവദാനത്തിന് സമ്മതം മൂളുകയായിരുന്നു. തുടർന്ന് അവയവം ആവശ്യമുള്ള ഏഴ് പേർക്ക് ഗോപികാ റാണിയുടെ അവയവങ്ങൾ നൽകി. തിരുവല്ല പുഷ്പഗിരി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ്, ശ്രീചിത്ര എന്നിവിടങ്ങളിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് ഗോപികയുടെ അവയവങ്ങൾ സ്വീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!