തിരുവനന്തപുരം: ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് പെൺകുട്ടികളുടെ പ്രവേശനോത്സവം നടക്കും. നാല് ദശാബ്ദത്തിന്റെ ഇടവേളയ്‌ക്ക് ശേഷമാണ് ഈ വിദ്യാലയത്തിലേക്ക് പഠിക്കാനായി പെൺകുട്ടികൾ കടന്നുവരുന്നത്. ഇന്നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മന്ത്രി ആന്റണി രാജു വിദ്യാർത്ഥിനികളെ സ്വീകരിക്കാനെത്തും. 9.30ന് നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. ഫലവൃക്ഷത്തൈകൾ നൽകിയാണ് പെൺകുട്ടികളെ സ്വീകരിക്കുന്നത്