തിരുവനന്തപുരം: വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക്. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചർച്ചയും പരജായപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സമരക്കാർ. തിങ്കളാഴ്ച വീണ്ടും കടൽ മാർഗവും കര മാർഗവും വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാതെ സമരം നിർത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്