തിരുവനന്തപുരം : വിഴിഞ്ഞം ഉപരോധ സമരം തുടരുന്നു. പതിനൊന്നാം ദിനമായ ഇന്ന് പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്റ് ഡൊമനിക് വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും.മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത.
തുടർ സമര പരിപാടികൾ ചർച്ച ചെയ്യാൻ സമരസമിതി ഉടൻ യോഗം ചേരുന്നുണ്ട്. തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇന്ന് കൺവൻഷൻ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ച് മണിക്ക് മുല്ലൂരിലാണ് പരിപാടി.