തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളേജായ തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം. മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകപ്രശസ്ത വൈറോളജി വിദഗ്ദർ നയിക്കുന്ന ചർച്ചകളും തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പൂർവ്വ വിദ്യാർഥികളായ പ്രഗത്ഭരുടെ കൂടിച്ചേരലിനുള്ള വേദി കൂടിയാകും ഇന്നു മുതൽ മെഡിക്കൽ കോളേജ്.1951 നവംബർ 27ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റു ആദ്യ ഒ പി ടിക്കറ്റെടുത്ത് ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജ്