തിരുവനന്തപുരം: ജില്ലയിലെ ഹരിത കർമ സേനാ സംഗമത്തിന് സമാപനമായി. ചടങ്ങിന്റെ ഭാഗമായി ‘ഹരിതമിത്രം’ ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഹരിതകർമ്മ സേന കൺസോർഷ്യത്തെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആദരിച്ചു. വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഹരിത കർമസേന സംരംഭങ്ങളുടെ പ്രവർത്തന വിശകലനവും അവയിലെ മികച്ച മാതൃകകളുടെ അവതരണവും ലക്ഷ്യമിട്ടാണ് ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചത്. വർക്കല, ആറ്റിങ്ങൽ മുൻസിപ്പാലിറ്റികൾ, കാഞ്ഞിരംകുളം, ഉഴമലയ്ക്കൽ, കൊല്ലയിൽ, കല്ലിയൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടത്തിവരുന്ന ഹരിതകർമസേനയുടെ പ്രവർത്തന മാതൃകകൾ സംഗമത്തിൽ അവതരിപ്പിച്ചു.