കരിയൽതോട് കൈയേറ്റം; ഹർജി തള്ളി

IMG-20220826-WA0048

 

തിരുവനന്തപുരം:സർക്കാർ ഭൂമിയായ കരിയൽ തോട് കൈയ്യേറി ഉടമസ്ഥവകാശം സ്ഥാപിച്ച് കിട്ടാൻ സർക്കാരിനെ പ്രതിയാക്കി സ്വകാര്യ വ്യക്തി നൽകിയ ഹർജി തിരുവനന്തപുരം മൂന്നാം അഡീഷണൽ മുനിസിഫ് ജയന്ത് ചിലവ് സഹിതം തള്ളി ഉത്തരവായി.സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, തിവനന്തപുരം ജില്ലാ കളക്ടർ, ചെറുകിട ജലസേചനവകുപ്പ് സൂപ്രണ്ടിംഗ് ഇഞ്ചിനീയർ, തിരുവനന്തപുരം താലൂക്ക് തഹസിൽദാർ, മുട്ടത്തറ വില്ലേജ് ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കി മണക്കാട് സ്വദേശിനി ഐഷാബീവി മകൾ നസീമ നൽകിയ ഹർജിയാണ് സർക്കാർ വാദം അംഗീകരിച് കോടതി ചിലവ് സഹിതം തളളിയത്.

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ദുരന്ത നിവാരണ നിയമ പ്രകാരം 2016ൽ അന്നത്തെ ജില്ലകളക്ടർ ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിൽ കരിയില്‍തോടിന്റെ കയ്യേറ്റഭാഗം ഹർജിക്കാരിയിൽ നിന്ന് സര്‍ക്കാര്‍ തിരിച്ചു പിടിച്ചിരുന്നു. കരിയില്‍ തോടിന്റെ സിംഹഭാഗവും ഹർജിക്കാരി കയ്യടക്കി വച്ചതിന് ശേഷം ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടുന്നതിലേക്കായിരുന്നു കോടതിയെ സമീപിച്ചത്.

മുട്ടത്തറ വാര്‍ഡിലെ ത്രിമൂര്‍ത്തി നഗറിന് പുറകിലൂടെ യാണ് കരീയല്‍ തോട് ഒഴുകുന്നത്. നഗര സഭയിലെ അഞ്ച് പ്രധാന വാര്‍ഡുകളായ മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാന്‍ കുളം, ശ്രീവരാഹം എന്നിവയിലെ മഴവെളളം കരീയില്‍ തോട് വഴി ഒഴുകിയാണ് പാര്‍വ്വതി പുത്തനാറില്‍ ചെന്ന് ചേരുന്നത്. സ്വകാര്യ വ്യക്തികള്‍ കരീയില്‍ തോട് കയ്യേറിയതിനാല്‍ നിലവില്‍ മഴവെളളത്തിന്റെ സുഗമമായ ഒഴുക്ക് അസാധ്യമായിരിയ്ക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തും ഈ അഞ്ച് വാര്‍ഡുകളില്‍ പലസ്ഥലത്തും വെളളം കേറി ജനജീവിതം ദുസ്സഹമാക്കിയിരുന്നു.സർക്കാരിന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ എം.സലാഹുദ്ദീൻ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!