വിഴിഞ്ഞം : ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ആന്റണി രാജുവിന്റെയും കോലങ്ങൾ കത്തിച്ചു. സമരം നയിക്കുന്ന വൈദികരുടെയും പ്രതിഷേധ സമരക്കാരുടെയും നേതൃത്വത്തിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ സമരപ്പന്തലിന് മുന്നിൽ കോലങ്ങൾ കത്തിച്ചത്. അദാനിക്കെതിരേ മുദ്രാവാക്യം വിളിച്ചായിരുന്നു സ്ത്രീകളുൾപ്പെട്ട സംഘം കോലങ്ങൾ കത്തിച്ചത്.