കിളിമാനൂർ:കിളിമാനൂർ രാലൂർകാവ് സ്വദേശി ആനന്ദ് (10)ആണ് വീട്ടിലെ കിണറ്റിൽ കാൽ വഴുതി വീണ് മരിച്ചത്.കിളിമാനൂർ ഗവൺമെന്റ് ഹൈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആനന്ദ്.വീട്ടിലുണ്ടായിരുന്ന കുട്ടിയെ വൈകുന്നേരം കാണാതായതോടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ തൊപ്പി കണ്ടെത്തുകയും പിന്നീട് ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുകയും ആയിരുന്നു.ആഴമേറിയ കിണർ മുകൾഭാഗം പൊക്കം കുറഞ്ഞ തായിരുന്നു. മൃതദേഹം കിളിമാനൂർ കേശവപുരം ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ സജീവ അമ്മ ചിഞ്ചു. ആനന്ദിന് രണ്ട് സഹോദരങ്ങളുണ്ട്.