ഭാരത് ജോഡോ യാത്ര; കളിയിക്കാവിള മുതൽ ദേശീയപാതയിൽ നാളെ നിയന്ത്രണം

karamana NH Road

 

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച്‌ ഞായർ രാവിലെ 6 മുതൽ പകൽ 11 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. വൈകിട്ട് 3 മുതൽ രാത്രി 7 വരെ വാഹനങ്ങൾ കളിയിക്കാവിള പി പി എം ജങ്‌ഷനിൽനിന്നും തിരിഞ്ഞ് പൂവാർ -വിഴിഞ്ഞം വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു വരുന്ന വാഹനങ്ങൾ രാവിലെ 6 മുതൽ പകൽ 11 വരെ ബാലരാമപുരം – വഴിമുക്ക് – കൊടങ്ങാവിള – ഓലത്താന്നി, – പൂവാർ, – ചെറുവാരക്കോണം വഴിയും വൈകിട്ട് 3 മുതൽ തിരുവനന്തപുരത്തുനിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ പ്രാവച്ചമ്പലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ്‌ നരുവാമൂട് പെരുമ്പഴുതൂർ നെയ്യാറ്റിൻകര വഴി പാറശാലയിലേക്കു പോകണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!