വിഴിഞ്ഞം സമരം; പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍

FB_IMG_1661511616883

തിരുവനന്തപുരം: വി​ഴി​ഞ്ഞം  തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​തി​രാ​യ സമരത്തിൽ പള്ളികളിൽ വീണ്ടും സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത. പാളയം പള്ളി അടക്കമുള്ള പ്രധാന പള്ളികളിൽ സർക്കുലർ വായിച്ചു. മൂലമ്പള്ളിയിൽ നിന്നാരംഭിക്കുന്ന സമരജാഥയ്ക്ക് ഐക്യദാർഢ്യം തേടിയാണ് സർക്കുലർ. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണമെന്നും സർക്കുലറിൽ പറയുന്നു.

ഇതിനായി ഇടവകകളും ഫെറോന സമരസമിതികളും മുൻകൈ എടുക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്. ഈമാസം 14 ന് ആരംഭിക്കുന്ന ജാഥ 18ന് വിഴിഞ്ഞത്ത് സമാപിക്കും.തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സമരത്തിന് പിന്തുണതേടി അതിരൂപത സര്‍ക്കുലര്‍ ഇറക്കുന്നത്. പിന്തുണ ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!