തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പട്ടത്തായിരുന്നു കൂടിക്കാഴ്ച. വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള ലത്തീന്‍സഭാ സംഘവും മത്സ്യത്തൊഴിലാളി നേതാക്കളുമാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് രേഖാമൂലം എഴുതിനല്‍കിയതായും അദ്ദേഹമത് പരിശോധിച്ചതായും ചര്‍ച്ച ഫലപ്രദമായിരുന്നെന്നും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു. കോവളം മുതല്‍ പൂന്തുറ വരെയും വലിയതുറ, കൊച്ചുവേളി, കണ്ണാന്തുറ പ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണവും അതോടനുബന്ധിച്ചുള്ള ഭവനങ്ങളുടെ നഷ്ടവും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അക്കാര്യങ്ങള്‍ അദ്ദേഹത്തിനു മനസിലായെന്നും യൂജിന്‍ പെരേര പറഞ്ഞു
