ഓണാഘോഷം; പുരസ്‌കാര നിറവിൽ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം

IMG-20220912-WA0143

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും സംയുക്തമായി നടത്തിയ ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷ പരിപാടികൾ കൊടിയിറങ്ങി. സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്തു . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. ചലച്ചിത്ര നടന്‍ ആസിഫ് അലി മുഖ്യ അതിഥിയായി.ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.സമഗ്ര കവറേജിനുള്ള ഓണ്‍ലൈന്‍ മീഡിയ പുരസ്‌കാരം ആറ്റിങ്ങല്‍ വാര്‍ത്ത ഡോട്ട് കോമിന് ലഭിച്ചു. ആറ്റിങ്ങൽ വാർത്തയ്ക്കു വേണ്ടി എഡിറ്റർ യാസിർ ഷറഫുദീൻ ഡികെ മുരളി എംഎൽഎയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രി പി. എ മുഹമ്മദ് റിയാസ്, ആസിഫ് അലി, നൂഹ് ഐഎഎസ്,മന്ത്രി വി ശിവൻകുട്ടി, ഐബി സതീഷ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായ കലാകൗമുദിയിലെ അരുണ്‍കുമാര്‍ ബി.വി യ്ക്കും മികച്ച ഫോട്ടോഗ്രാഫറായമെട്രോ വാര്‍ത്തയിലെ കെ.ബി ജയചന്ദ്രനും സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനും മികച്ച കവറേജിനുള്ള പുരസ്‌കാരം മെട്രോ വാര്‍ത്തയ്ക്കും പുരസ്കാരങ്ങൾ നൽകി.ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായ മീഡിയ വണ്ണിലെ ഷിജോ കുര്യനും മികച്ച ക്യാമറാമാനായി തെരഞ്ഞെടുക്കപ്പെട്ട 24 ന്യൂസിലെ സിറില്‍ ഡി ലെസ്ലിക്കും റേഡിയോക്കുള്ള പുരസ്‌കാരം റെഡ് എഫ്.എം നും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!